കേരളത്തിലെ ഗവണ്മെന്റ് / IHRD സ്ഥാപനങ്ങളിൽ നടത്തുന്ന 3 വർഷ ഡിപ്ലോമ ഇൻ വൊക്കേഷൻ (DVoc) പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിവിധ DVoc പ്രോഗ്രാമുകൾ നടത്തുന്ന സ്ഥാപനങ്ങളും മറ്റ് വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസും അപേക്ഷ ഫോമും www.polyadmission.org/dvoc എന്ന വെബ്സൈറ്റിൽ ലഭിക്കും.  പ്രോസ്പെക്ടസും അപേക്ഷാ ഫോമും വെബ്സൈറ്റിൽ നിന്നു സൗജന്യമായി ഡൗൺലോഡ് ചെയ്യാം.

പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 31 വരെ അതത് സ്ഥാപനങ്ങളിൽ സമർപ്പിക്കാം.  കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലും അതത് സ്ഥാപനങ്ങളിലും ലഭിക്കും. ക്ലാസ്സുകൾ ഓഗസ്റ്റ് 23ന് ആരംഭിക്കും.