തിരുവനന്തപുരം എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമൻ എൻജിനിയറിങ് കോളജിൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടഡ് റിസർച്ച് പ്രോജക്ടിലേക്ക് ഒപ്റ്റോ ഇലക്ട്രോണിക്സിൽ മാസ്റ്റേഴ്സ് സ്പെഷ്യലൈസേഷനുള്ള ജൂനിയർ റിസർച്ച് ഫെല്ലോയെ (ജെ.ആർ.എഫ്) ആവശ്യമുണ്ട്. നിയമനത്തിനായുള്ള അഭിമുഖം ജൂൺ 30ന് നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം അന്നേദിവസം രാവിലെ 10.30ന് കോളജ് ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് : www.lbsitw.ac.in.