സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട് നം. എസ്.എസ്.1/218/2023ഫിൻ, തീയതി 22 ജൂൺ 2023, പ്രകാരം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള ലേലം ജൂൺ 26ൽനിന്ന് 27ലേക്കു മാറ്റി. റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ ഇ-കുബേർ സംവിധാനം വഴിയാണു ലേലം. വിജ്ഞാപനത്തിനും കൂടുതൽ വിവരങ്ങൾക്കും  ധനവകുപ്പിന്റെ വെബ്സൈറ്റ് (www.financekerala.gov.in) സന്ദർശിക്കുക.