തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ ലഭിച്ചു വരുന്ന ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിങ് നടത്താത്ത പെൻഷൻ ഗുണഭോക്താക്കൾ ജൂൺ 30 നുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ആധാർകാർഡ് സഹിതം ബയോമെട്രിക് മസ്റ്ററിങ് നടത്തണം. അക്ഷയ കേന്ദ്രങ്ങളിൽ നേരിട്ടെത്തി മസ്റ്ററിങ് സാധ്യമാകാത്ത കിടപ്പു രോഗികളെ സംബന്ധിച്ച വിവരം സമീപത്തെ അക്ഷയ കേന്ദ്രത്തിൽ അറിയിച്ചാൽ അക്ഷയ പ്രതിനിധി വീട്ടിൽ എത്തി മസ്റ്ററിങ് ചെയ്യും. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ മാത്രം ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിങ് പരാജയപ്പെട്ടതിന്റെ പകർപ്പ്, ആധാർ കാർഡ് എന്നിവ സഹിതം നേരിട്ട് തിരുവനന്തപുരം തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ ഹാജരാകണം.