കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ മൂന്നാം ദിവസം വ്യാപാരി-വ്യവസായി സംഗമത്തിന്റെ ഉദ്ഘാടനം ടൗൺഹാളിൽ മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവ്വഹിച്ചു. ഒരു പ്രദേശത്തിന്റെ സാമൂഹിക- സാമ്പത്തികരംഗത്തെ വളർച്ചക്കായി വ്യാപാരീ – വ്യവസായികൾ നൽകുന്ന സംഭാവനകൾ ഏറെ വിശിഷ്ടമാണെന്ന് പേഴ്സണൽ അഭിപ്രായപ്പെട്ടു.
മുൻസിപ്പൽ വൈസ് ചെയർമാൻ ടി. വി. ചാർളി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ പി.ടി. ജോർജ് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ മുനിസിപ്പൽ കൗൺസിലർ എം. ആർ. ഷാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.