സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ KSDAT പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി.  ഇതു സംബന്ധിച്ച തിരുത്തലുകൾ ജൂലൈ ഒന്നിനു മുൻപായി www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലെ ആപ്ലിക്കേഷൻ പോർട്ടൽ മുഖേന വരുത്തണം.  കൂടുതൽ വിവരങ്ങൾക്ക്: 0471 – 2324396, 2560327.