മേപ്പാടി ഗ്രാമപഞ്ചായത്തിലെ പരൂര്‍കുന്ന് പുനരധിവാസ മേഖലയിലയിലുള്ളവര്‍ക്കായി വാഴക്കണ്ടി കോളനിയില്‍ സ്പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പുനരധിവാസ മേഖലയിലെ കുടിവെളള പ്രശ്നം, റോഡ് എന്നിവ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ യഥാര്‍ത്ഥ്യമാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
സങ്കേതത്തില്‍ വീട് ലഭ്യമായവര്‍ തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും അടുക്കള കൃഷി നടത്തുകയും വേണമെന്നും കളക്ടര്‍ പറഞ്ഞു. പരൂര്‍കുന്നില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളില്‍ വൈദ്യുതി കണക്ഷന്‍ നല്‍കല്‍, തൊഴിലുറപ്പ് കാര്‍ഡ് ചേര്‍ക്കല്‍, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കായുള്ള സ്പെഷ്യല്‍ ക്യാമ്പാണ് നടത്തിയത്. ക്യാമ്പില്‍ 66 ഗുണഭാക്താക്കള്‍ പങ്കെടുത്തു.
മേപ്പാടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സിന്ധു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അരുണ്‍ ദേവ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍. സന്തോഷ്‌കുമാര്‍, കെ.എസ്.ഇ.ബി മേപ്പാടി അസി. എഞ്ചിനീയര്‍ ടി. സുഭാഷ്, ആര്‍.ഡി.എം സൈറ്റ് മാനേജര്‍ നിഷാദ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ അരുണ്‍, ട്രൈബല്‍ വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡന്റ് ശശി പന്നിക്കുഴി, എസ്.ടി പ്രമോട്ടര്‍ അംബുജം തുടങ്ങിയവര്‍ സംസാരിച്ചു.