ജില്ലാ ശിശുക്ഷേമ സമിതി ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ചാല ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്‌റ് എൻ ടി സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി വി ഷാജി ബോധവത്കരണ ക്ലാസെടുത്തു. ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി സുമേശൻ മാസ്റ്റർ, ജില്ലാ കൗൺസിൽ അംഗം പ്രവീൺ രുക്മ, ജില്ലാ സെക്രട്ടറി കെ എം രസിൽരാജ്, ട്രഷറർ വിഷ്ണുജയൻ, സ്‌കൂൾ ഹെഡ്മാസ്റ്റർ പ്രവീൺകുമാർ, പിടിഎ പ്രസിഡണ്ട് എം വി നികേഷ്, ഷനില ടീച്ചർ, പി എം കൃഷ്ണപ്രഭ മാസ്റ്റർ എന്നിവർ പങ്കെടുത്തു. ലഹരി വിരുദ്ധ ബാഡ്ജ് വിതരണം, അഴീക്കോട് ഹയർസെക്കണ്ടറി സ്‌കൂൾ വിദ്യാർഥികളുടെ ലഹരി വിരുദ്ധ സംഗീതശിൽപം അവതരണം എന്നിവ നടത്തി.