വയനാട്: സിക്കിള്‍ സെല്‍ അനീമിയ പേഷ്യന്‍സ് അസോസിയേഷനും അമ്പലവയല്‍ ഹെല്‍ത്ത് സെന്ററും സംയുക്തമായി അരിവാള്‍ രോഗികളുടെ സംഗമവും ധനസഹായ ഫോറം വിതരണവും നടത്തി. അമ്പലവയല്‍ ഹെല്‍ത്ത് സെന്ററില്‍ നടന്ന യോഗത്തിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുത്തു, ഡോ. കുഞ്ഞിക്കണ്ണന്‍, ലക്ഷ്മണന്‍ കൂട്ടാറ, കുട്ടി രാമന്‍ ചെട്ടി, മണികണ്ഠന്‍ തെനേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.