ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി. വി. സുഭാഷ് പരിശീലനത്തിനായി പോയ സാഹചര്യത്തില്‍ ഇലക്ട്രോണിക് മീഡിയ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ കെ. സന്തോഷ്‌കുമാറിന് ഡയറക്ടറുടെ പൂര്‍ണ അധികചുമതല നല്‍കി ഉത്തരവായി.
പി. ആര്‍. ഡിയില്‍ അഡീഷണല്‍ ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ നിയമനം
പി. ആര്‍. ഡിയില്‍ ജോയിന്റ് ഡയറക്ടറായിരുന്ന പി. എസ്. രാജശേഖരന്‍ നായരെ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ആയും ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ടി. എ. ഷൈനിനെ അഡീഷണല്‍ ഡയറക്ടറായി സ്ഥാനകയറ്റം നല്‍കി റവന്യു വകുപ്പിലെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായും സ്ഥാനക്കയറ്റം നല്‍കി  ഉത്തരവായി.
ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എ. എസ്. സന്തോഷ്‌കുമാറിനെ വകുപ്പിലെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ വിഭാഗത്തില്‍ ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു.
പി. ആര്‍. ഡി ഡെപ്യൂട്ടി ഡയറക്ടറും നിലവില്‍ നോര്‍ക്ക പബ്ളിക് റിലേഷന്‍സ് ഓഫീസറുമായ വി. പി. പ്രമോദ്കുമാറിനെ പോലീസ് ആസ്ഥാനത്തെ പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിയമിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. അനില്‍കുമാറിനെ നോര്‍ക്കയില്‍ പബ്ളിക് റിലേഷന്‍സ് ഓഫീസറായി നിയമിച്ചു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി വി. സലിനെയും പരസ്യ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായി കെ. ജി. സന്തോഷിനെയും മാറ്റി നിയമിച്ചു.
ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ കെ. എം. അയ്യപ്പനെ ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടറായും ഇ.വി സുഗതനെ കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായും കെ. പി. അബ്ദുള്‍ ഖാദറിനെ കണ്ണൂര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായും സ്ഥാനകയറ്റം നല്‍കി നിയമിച്ച് ഉത്തരവായി.