കേരള സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ്‌ ക്രാഫ്റ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്‌ സെന്ററില്‍ ഹോട്ടല്‍ മാനേജ്മെന്റ്‌ കോഴ്സുകളിലേക്ക്‌ 2023-24 അധ്യയന വര്‍ഷത്തേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു. ഫുഡ്‌ ആന്റ്‌ ബീവറേജ്‌ സര്‍വ്വീസ്‌ (ഒരു വർഷം), ഫുഡ്‌ പ്രൊഡക്ഷന്‍ (ഒരു വർഷം), ഫ്രണ്ട്‌ ഓഫീസ്‌ ഓപ്പറേഷന്‍ (ഒരു വർഷം) കോഴ്‌സുകൾക്ക് പ്ലസ്‌ ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. അപേക്ഷ ഫോറം ഫുഡ്‌ ക്രാഫ്റ്റ്‌ ഇൻസ്റ്റിറ്റ്യൂട്ട് കോഴിക്കോട്‌ സെന്ററില്‍ നിന്നും 100 രൂപയ്ക്ക്‌ ജനറല്‍ വിഭാഗക്കാർക്കും 50 രൂപയ്ക്ക്‌ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്കും ലഭിക്കും. ഫുഡ്‌ ക്രാഫ്റ്റ്‌ ഇന്‍സ്റ്റിറ്റട്ടിന്റ വെബ്സൈറ്റ്‌ ആയ www fcikerala.org യില്‍ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാവുന്നതാണ്‌.

ഡൗൺലോഡ് ചെയ്യുന്ന അപേക്ഷയോടൊപ്പം 100 രൂപയുടെ ഡിമാന്റ്‌ ഡ്രാഫ്റ്റ്‌ ജനറല്‍ വിഭാഗത്തിലുള്ളവരും 50 രൂപയുടെ ഡിമാന്റ്‌ ഡ്രാഫ്റ്റ്‌ പട്ടികജാതി/പട്ടിക വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവരും പ്രിന്‍സിപ്പൽ , ഫുഡ്‌ ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട്‌ എന്ന വിലാസത്തില്‍ സ്റേറ്റ്‌ ബാജ്‌ ഓഫ്‌ ഇന്ത്യയുടെ മലാപറമ്പ്‌ ബ്രാഞ്ചില്‍ മാറത്തക്കവിധം ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്ത്‌ സ്വന്തം മേല്‍ വിലാസം എഴുതി സ്റ്റാമ്പ്‌ ഒട്ടിച്ച പോസ്റ്റ്‌ കാർഡും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമടക്കം അപേക്ഷിക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസാന തിയ്യതി : ജൂൺ 30ന്‌ വൈകീട്ട്‌ അഞ്ച് മണി. . കൂടുതൽ വിവരങ്ങൾക്ക് : 0495 2372131, 9745531608