പുത്തൻ ആശയരൂപീകരണത്തിന് സർക്കാർ ഏറ്റെടുത്തിട്ടുള്ള സമഗ്ര വിദ്യാഭ്യാസ പരിപാടി യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം 5.0 മീഞ്ചന്ത ഗവ ആർട്സ് ആൻഡ് സയൻസ് കോളേജിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പുതുതലമുറ നേരിടുന്ന നിത്യജീവിതത്തിലെ വെല്ലുവിളികൾ വിദ്യാഭ്യാസ മേഖലയുടെ സഹായത്തോടെ പരിഹരിക്കാനാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സ്കൂളുകളിലും കോളേജുകളിലും നൂതന സംസ്ക്കാരം വളർത്തുന്നതിന് അധ്യാപകർക്ക് ചുമതല നൽകുവാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഐ.ക്യു.എ.സി കോർഡിനേറ്റർ മോൻസി മാത്യു അധ്യക്ഷത വഹിച്ചു.

ഹൈസ്കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർത്ഥികളാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. കേരളത്തിലെ അക്കാദമിക – ഗവേഷണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചു കൊണ്ടാണ് പരിപാടിയുടെ പ്രവർത്തനം നടക്കുക.

കെ-ഡിസ്ക് ഡിസ്ട്രിക് ഓഫീസർ അനു മരിയ സി.ജെ അശയാവതരണം നടത്തി. വാർഡ് കൗൺസിലർ രമ്യ സന്തോഷ്, ഓഫീസ് സൂപ്രണ്ട് രാജീവൻ പി.വി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ബിനോയ് കെ സ്വാഗതവും, ഇ. ഡി ക്ലബ് കോർഡിനേറ്റർ രദീന ഡി എൻ നന്ദിയും പറഞ്ഞു.