ഗവ മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിക്ക് കീഴിലുള്ള ആംബുലന്‍സിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ഡ്രൈവറെ ദിവസ വേതന നിരക്കിൽ നിയമിക്കുന്നു. പ്രതിഫലം 380 രൂപ + 20 ശതമാനം ബത്ത. കൂടിക്കാഴ്ച ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് കാര്യാലയത്തില്‍ നടക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങള്‍ക്ക് : 0495 2359645.