കോഴിക്കോട്  ജില്ലയില്‍ എക്‌സൈസ്‌ വകുപ്പില്‍ ഡ്രൈവർ (ഡയറക്റ്റ് ആൻഡ് ബൈ ട്രാൻസ്ഫർ ) (കാറ്റഗറി ന. 405/21,406/21) തസ്തികയുടെ തെരഞ്ഞെടുപ്പിനായുളള ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും (ടി ടെസ്റ്റ് + റോഡ് ടെസ്റ്റ് ) ജൂലൈ നാല്, അഞ്ച് തിയ്യതികളില്‍ രാവിലെ 5.30ന്‌ മാലൂർകുന്നിലെ സിറ്റി എ.ആര്‍ ക്യാമ്പ്‌ പരേഡ്‌ ഗ്രാണ്ടില്‍ നടക്കും.

ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ അഡ്മിഷന്‍ ടിക്കറ്റ്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, ഗസറ്റ്‌ വിജ്ഞാപനത്തില്‍ തസ്തികക്കായി നിഷ്കർശിച്ച മാതൃകയിലുളള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസൽ എന്നിവ സഹിതം പ്രസ്തുത ദിവസങ്ങളില്‍ രാവിലെ 5.30ന്‌ മുമ്പായി ഹാജരാകേണ്ടതാണെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ജനറല്‍ കാറ്റഗറിയിലും എൻ സി എ കാറ്റഗറിയുടെ (കാറ്റഗറി.547/21,044/22) ലിസ്റ്റിലും ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ എൻ സി എ തസ്തികയുടെ പ്രായോഗിക പരീക്ഷ നടക്കുന്ന കേന്ദ്രത്തില്‍ മാത്രം അഡ്മിഷന്‍ ടിക്കറ്റുകള്‍ സഹിതം ഹാജരാകേണ്ടതാണ്‌.