ഭവന നിര്‍മ്മാണ വകുപ്പിന് കീഴിലുള്ള ഹൗസിംഗ് കമ്മീഷണറുടെ ഓഫീസില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ചീഫ് പ്ലാനര്‍ (ഹൗസിംഗ്) തസ്തിക ഒഴിവുണ്ട്. മതിയായ യോഗ്യതയുള്ള സര്‍ക്കാര്‍ സര്‍വീസിലേയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. യോഗ്യത: സിവില്‍ എഞ്ചിനീയറിംഗ്/ആര്‍ക്കിടെക്ച്ചറില്‍ ഡിഗ്രി. ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിംഗില്‍ ബിരുദാനന്തര ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ എം.ബി.എ (അഡ്മിനിസ്‌ട്രേഷന്‍/ഹ്യൂമന്‍ റിസോഴ്‌സസ്). ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലുമായി പി ഡബ്ല്യു ഡി വകുപ്പില്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറായി ജോലി പരിചയം അല്ലെങ്കില്‍ ടൗണ്‍ പ്ലാനിംഗ് വകുപ്പില്‍ സീനിയര്‍ ടൗണ്‍ പ്ലാനറായുള്ള അനുഭവസമ്പത്ത് അല്ലെങ്കില്‍ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളജില്‍ പ്രൊഫസര്‍ ആയുള്ള ജോലി പരിചയം അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിലോ പൊതുമേഖലാ സ്ഥാപനത്തിലോ സൂപ്രണ്ടിംഗ് എഞ്ചിനീയറിംഗ് തസ്തികകളിലെ ജോലി പരിചയം. നഗര /പ്രാദേശിക ആസൂത്രണ രംഗത്തെ പ്രവൃത്തി പരിചയം. ഹൗസിംഗ്/നഗര/ഗ്രാമീണ വികസനത്തില്‍ ടെക്‌നിക്കല്‍ പേപ്പറുകള്‍ അവതരിപ്പിച്ചത് അഭിലഷണീയ യോഗ്യതയാണ്.

ബയോഡേറ്റയും എന്‍.ഒ.സിയും സഹിതം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ്, അനക്‌സ് 2, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജൂലൈ 31നുള്ളില്‍ അയയ്ക്കണം. housingdeptsect@gmail.com എന്ന ഇ-മെയിലിലേക്കും അയയ്ക്കാം.