സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജൂണ്‍ മാസം 29, 30 തീയതികളില്‍ പാലക്കാട് ജില്ലയിലെ അപേക്ഷകളിന്മേല്‍ എറണാകുളം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ വച്ച് ഓണ്‍ലൈനായി വിചാരണ നടത്താന്‍ തീരുമാനിച്ചിരുന്നു. ബക്രീദ് പ്രമാണിച്ച് പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ ജൂണ്‍ 29ലെ വിചാരണ മാറ്റിവെച്ചു. എന്നാല്‍ ജൂണ്‍ 30ലെ വിചാരണ അന്ന് തന്നെ നടക്കും.