മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ 11 പരാതികൾ തീർപ്പാക്കി. 80 കേസുകളാണ് പരിഗണിച്ചത്. ബാക്കി കേസുകൾ അന്വേഷണത്തിനായും ഫൈനൽ റിപ്പോർട്ടിനായും മാറ്റിവച്ചു. അടുത്ത സിറ്റിംഗ് ജൂലൈ 14 ന് നടത്തും.

പോലീസ്, പഞ്ചായത്ത് നടപടികൾ, കോഴിക്കാട് കോർപറേഷൻ മാലിന്യപ്രശ്നം, ട്രാഫിക് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പരാതികൾ കമ്മീഷനു മുൻപാകെ വന്നു. കോഴിക്കോട് കോർപറേഷൻ മാലിന്യ പ്രശ്നം സംബന്ധിച്ച പരാതികളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ആവിശ്യപ്പെട്ടിട്ടുണ്ടെന്ന് കമ്മീഷൻ അംഗം പറഞ്ഞു. നടപ്പാതകളിൽ കാൽനടയാത്രകാർ നേരിടുന്ന പ്രശ്നം ഗൗരവമായി പരിഗണിക്കും. ഇതുമായി ബസപ്പെട്ട് നടപടികളുമായി മുന്നോട്ടു പോകാൻ നിർദേശം നൽകിയതായും കമ്മീഷൻ അംഗം കെ ബൈജുനാഥ് അറിയിച്ചു.