ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി വളയം ഗ്രാമപഞ്ചായത്തുമായി ചേർന്ന് വളയം ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. തൊഴിലുറപ്പ് മേറ്റുമാർക്കായാണ് ആരോഗ്യ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചത്. സാംസ്‌കാരിക നിലയത്തിൽ നടന്ന ക്ലാസ് വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ് കെ.പി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം.കെ അശോകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

നരിപ്പറ്റ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ സജിത്ത് വി ക്ലാസ്സ്‌ എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി. ടി. നിഷ, മെമ്പർ വിജീഷ്, ഹെൽത്ത് സൂപ്പർ വൈസർ സജീവൻ, സെക്രട്ടറി വിനോദ് കൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി രാജീവൻ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിജിത്, കൃഷ്ണകുമാർ, എം.എൽ.എസ്.പി. നഴ്സ് അനുപമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.