കോട്ടയം: പതിനേഴാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടർ കെ .കെ ജോസ് ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ വിവരങ്ങൾ കൃത്യമായി അപഗ്രഥിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടമാണിത്. അതുകൊണ്ട് വലിയ വെല്ലുവിളികൾ സ്റ്റാറ്റിസ്റ്റിക്സ് മേഖല നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ. അജിത് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസർ ആർ. രാജേഷ്, ജില്ലാ വ്യവസായ വകുപ്പ് മാനേജർ പി.കെ ശാലിനി, റിട്ട. ഇടുക്കി ജില്ലാ പ്ലാനിങ് ഓഫീസർ ഡോ. സാബു വർഗീസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ബി. ജയശങ്കർ, എം.ഐ റിസർച്ച് ഓഫീസർ, ഷീനാ ഗോപി, ഇ.എ.ആർ.എ.എസ് അഡീഷണൽ ജില്ലാ ഓഫീസർ എലിസബത്ത് മെറീന ജോസഫ് എന്നിവർ പങ്കെടുത്തു. ജില്ലാ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ ഇന്റേൺഷിപ്പ് ചെയ്ത തൊടുപുഴ നിർമ്മല കോളേജിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്റ്റാറ്റിസ്റ്റിക്സ് ദിനവുമായി ബന്ധപ്പെട്ട് വിഷയാവതരണം റിസർച്ച് ഓഫീസർ പി.വി അമ്പിളി നടത്തി. എസ്.ആർ.എസ്. അഡീഷണൽ ജില്ലാ ഓഫീസർ ജോർജ്ജ് ജേക്കബ് ക്വിസ്സ് മാസ്റ്ററായി ക്വിസ് മത്സരം സംഘടിപ്പിച്ചു.