കോട്ടയം: കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വനിതാ ഫിറ്റ്നസ് സെന്റർ ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് 2022 -23 സാമ്പത്തിക വർഷത്തെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതാ ഫിറ്റ്നസ് സെന്റർ പണികഴിപ്പിച്ചത്. മൂന്നുലക്ഷം രൂപയാണ് വനിതാ ഫിറ്റ്നസ് സെന്ററിനായി ചെലവഴിച്ചത്. ഗ്രാമപഞ്ചായത്ത് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വനിതകൾക്കുള്ള ഫിറ്റ്നസ് സെന്റർ ഒരുക്കിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജീന സിറിയക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ മോഹനൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സച്ചിൻ സദാശിവൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആൻസി സഖറിയാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയ്മോൾ റോബർട്ട്, കെ. ആർ. ശശിധരൻ നായർ, ജോസ് കൊടിയംപുരയിടം, ബീന തോമസ്, പ്രവീൺ പ്രഭാകർ, മത്തായി മാത്യു, ഷിബു പോതംമാക്കിൻ, ഷഹനാ ജയേഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.