എകരൂൽ എസ്റ്റേറ്റ്മുക്ക് – തലയാട് – കക്കയം റോഡിൽ പുതുതായി നിർമിച്ച തെച്ചിപ്പാലം ജൂലായ് മൂന്നിന് രാവിലെ 11.30-ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സച്ചിൻ ദേവ് എം.എൽ.എ. അധ്യക്ഷത വഹിക്കും. രണ്ട് കോടിയിലധികം രൂപ മുടക്കിയാണ് പുതിയ പാലം പണിതത്.