ഠ മന്ത്രി ആർ. ബിന്ദു ഗാനമേള ട്രൂപ്പ് ഉദ്ഘാടനം ചെയ്തു
കോട്ടയം: ഇച്ഛാശക്തിയുണ്ടെങ്കിൽ ആർക്കും ഏത് പരിമിതികളിലും മുന്നേറാൻ സാധിക്കും എന്നതിന് തെളിവാണ് എലിക്കുളത്തിന്റെ ‘മാജിക്ക് വോയ്സ് ‘ എന്ന ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും ഗാനമേള ട്രൂപ്പെന്ന്
ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു. എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി, വയോജന ഗാനമേള ട്രൂപ്പ് ഇളങ്ങുളം ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ സമൂഹം ഭിന്നശേഷി സൗഹൃദമാവാനുള്ള പ്രവർത്തനങ്ങളാണ് സാമൂഹ്യ നീതി വകുപ്പ് വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഗാനമേള ട്രൂപ്പിലെ ഗായകർ പാടിയ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന ഗാനത്തിന് ഇളങ്ങുളം തിരുഹൃദയഭവൻ, എലിക്കുളം സെറിനിറ്റി ഹോം തുടങ്ങിയ അഗതിമന്ദിരങ്ങളിലെ അന്തേവാസികൾ, കന്യാസ്ത്രീകൾ എന്നിവർക്കൊപ്പം ചുവട് വച്ചശേഷമാണ് മന്ത്രി ആർ. ബിന്ദു മടങ്ങിയത്.
എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായിരുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.എൻ. ഗിരീഷ് കുമാർ, ജെസി ഷാജൻ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ,
എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ,പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബെറ്റി റോയി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, ജോമോൾ മാത്യു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ അഖിൽ അപ്പുക്കുട്ടൻ, സൂര്യാമോൾ, ഷേർളി അന്ത്യാംകുളം, ഗ്രാമപഞ്ചായത്തംഗങ്ങളായ സിനി ജോയി, മാത്യൂസ് പെരുമനങ്ങാട്ട്, ആശാമോൾ ജോസഫ്, ദീപാ ശ്രീജേഷ്, സരീഷ് കുമാർ, സിനിമോൾ കാക്കശ്ശേരി, കെ.എം.ചാക്കോ, നിർമ്മല ചന്ദ്രൻ, ജെയിംസ് ജീരകത്ത്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, യമുനാ പ്രസാദ്, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം ഫാ. റോയി മാത്യു വടക്കേൽ, കാഞ്ഞിരപ്പള്ളി പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, പൈക സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജയ്സി കട്ടപ്പുറം, പാമ്പാടി ബ്ലോക്ക് സി.ഡി.പി.ഒ പി.ആർ.കവിത, ഖാദി ബോർഡ് അംഗം സാജൻ തൊടുക, സി.ഡി.എസ് ചെയർപേഴ്സൺ സുശീല പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ജോബോയ് ജോൺ, എൻ.ആർ.യു.എസ് എൻജിനീയർ സുപ്രിയ സുരേന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ചിന്തു ടി. കുട്ടപ്പൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ.മന്മഥൻ, മുൻ പഞ്ചായത്ത് സെക്രട്ടറി സിബി കെ.ജോസ്,
പാലിയേറ്റീവ് നഴ്സ് ഷീബ സജി, രാഷ്ട്രീയ പാർട്ടിപ്രതിനിധികളായ കെ.സി. സോണി, വി.വി.ഹരികുമാർ, ജോഷി ആന്റണി കുഴിക്കാട്ട്, ജൂബിച്ചൻ ആനിത്തോട്ടം, ദീപുമോൻ ഉരുളികുന്നം, അനസ് ഇലവനാൽ, രാജൻ ആരംപുളിക്കൽ, വിവിധ സംഘടനാ പ്രതിനിധികളായ സിൽവി ഷിബു, തോമസ് കുട്ടി വട്ടയ്ക്കാട്ട്, അഡ്വ.കെ.വിനോദ്, കെ.എൻ.രാധാകൃഷ്ണപിള്ള, വി .പി .ശശി, എം.ജി.മുരളി എന്നിവർ പങ്കെടുത്തു.