അടിമാലി അഡീഷണല്‍ ശിശുവികസനപദ്ധതി ആഫീസിന് പരിധിയിലുള്ള 95 അങ്കണവാടികളില്‍ പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യം ഉള്ള വ്യക്തികള്‍ , സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വച്ച കവറില്‍ മത്സര സ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 6 ന് ഉച്ച കഴിഞ്ഞ് 2 മണി വരെ സ്വീകരിക്കും. അന്നേ ദിവസം 3 മണിയ്ക്ക് ടെന്‍ഡറുകള്‍ പരിശോധിക്കും. കവറിന് പുറത്ത് അങ്കണവാടി പ്രീസ്‌കൂള്‍ കിറ്റ് ടെന്‍ഡര്‍ എന്ന് രേഖപ്പെടുത്തണം. വിലാസം ശിശുവികസനപദ്ധതി ആഫീസറുടെ കാര്യാലയം അടിമാലി അഡീഷണല്‍, കുഞ്ചിത്തണ്ണി പി.ഒ ഇടുക്കി ജില്ല, പിന്‍- 685565 . കൂടുതല്‍ വിവരങ്ങള്‍ക്ക് 04865265268.