കേരള സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വാഹന വായ്പാ പദ്ധതിക്ക്‌ കീഴിൽ ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങൾ വാങ്ങുന്നതിന്‌ (പരമാവധി 10 ലക്ഷം രൂപ വരെ) വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിൽപ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വരുമാന പരിധി : 3,50,000രൂപ. അപേക്ഷകരുടെ പ്രായം 18 നും 55 നും മധ്യേ. തിരിച്ചടവ്‌ കാലാവധി : അഞ്ച് വര്‍ഷം. പലിശ നിരക്ക്‌ 7 ശതമാനം മുതൽ 9 ശതമാനം വരെ. തെരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്‌ വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്‌. താല്ലര്യമുള്ളവര്‍ വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനുമായി എരഞ്ഞിപ്പാലത്ത്‌ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോൺ : 0495 – 276 7606 , 9400068511