ആരോഗ്യ വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ നഴ്സിംഗ്‌ സ്കൂളിലെ ജനറല്‍ നഴ്‌സിംഗ്‌ കോഴ്‌സിലേക്ക്‌ വിമുക്ത ഭടന്മാരുടെ ആശ്രിതർക്കായി സംവരണം ചെയ്ത സീറ്റുകള്‍ക്കായിറ്റുള്ള അപേക്ഷ ജൂലൈ 20നകം ബന്ധപ്പെട്ട നഴ്സിംഗ്‌ സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. അപേക്ഷയുടെ പകര്‍പ്പ്‌ സൈനികക്ഷേമ ഡയറക്ടറുടെ ശുപാര്‍ശക്കായി, ജില്ലാ സൈനിക ക്ഷേമ ഓഫീസറുടെ വിമുക്തഭട ആശ്രിത സര്‍ട്ടിഫിക്കറ്റ്‌ സഹിതം ജൂലൈ 20നകം സൈനിക ക്ഷേമ ഡയറക്ടറേറ്റ്‌ (വികാസ്‌ ഭവന്‍, തിരുവനന്തപുരം)ല്‍ ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷ ഫോമും പ്രോസ്‌പെക്ട്സും ആരോഗ്യ വകുപ്പ്‌ ഡയറക്ടറുടെ വെബ്‌ സെറ്റിൽ (www.dhskerala.gov.in) ലഭ്യമാണ്‌. കൂടുതൽ വിവരങ്ങൾക്ക് : 0495-2771881