പത്ത് ദിവസം നീണ്ടു നിന്ന ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് സമാപനമായി. സമാപന സമ്മേളനം കൊടുങ്ങല്ലൂർ എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിനിമാതാരവും ഇരിങ്ങാലക്കുട നഗരസഭ ശുചിത്വ അംബാസിഡറുമായ ഇടവേള ബാബു മുഖ്യാതിഥിയായി.
കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിൽ വിവിധ സെമിനാറുകളും ഫല വൃക്ഷ തൈകൾ, അലങ്കാര ചെടികൾ, പൂച്ചെടികൾ, വിവിധങ്ങളായ ഭക്ഷ്യ ഉല്പന്നങ്ങൾ, നാടൻ വിഭവങ്ങൾ, വിത്തുകൾ, തുണികൾ, ചെറുപ്പക്കാല മിഠായികൾ, ചക്ക -മാങ്ങ ഉല്പന്നങ്ങൾ തുടങ്ങീ വൈവിധ്യമാർന്ന 50 ൽ പരം വിപണന സ്റ്റാളുകളും അണിയിച്ചൊരുക്കിയിരുന്നു.
മുൻസിപ്പൽ ചെയർമാൻ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിന് വൈസ് ചെയർമാൻ ടി.വി. ചാർളി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിസി ഷിബിൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത്, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ്, പൊതു മരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേയ്ക്കാടൻ, മുനിസിപ്പൽ കൗൺസിലർ കെ.എം. സന്തോഷ്, കോഡിനേറ്റർ പി ആർ സ്റ്റാൻലി എന്നിവർ പങ്കെടുത്തു.