സ്വകാര്യഭൂമിയിലെ അപകടകരമായ മരങ്ങളും, മരച്ചില്ലകളും മുറിച്ചു മാറ്റാനുള്ള പൂർണ ഉത്തരവാദിത്വം സ്ഥലഉടമക്കും, സ്വകാര്യസ്ഥാപനങ്ങൾക്കുമാണെന്നും ഈ ഭൂമിയിലുള്ള മരം വീണ് ഉണ്ടാകുന്ന എല്ലാവിധ അപകടങ്ങൾക്കുമുള്ള ഉത്തരവാദിത്തവും ബാധ്യതയും അതതു വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായിരിക്കുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർപേഴ്‌സണും ജില്ലാ കളക്ടറുമായ വി. വിഗ്‌നേശ്വരി അറിയിച്ചു.