ജൂലൈ രണ്ടിന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ 2023 അധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

ഉത്തരസൂചികകൾ സംബന്ധിച്ച് ആക്ഷേപമുള്ള വിദ്യാർഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും, ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റും ജൂലൈ 7ന് വൈകിട്ട് അഞ്ചിനകം തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ലഭ്യമാക്കണം. ഫോൺ: 0471-2525300.