കൊച്ചി: കാവില്‍ ഫിഷ് ഫാം ഡോ. പി. എസ്. ഈസായുടെ നേതൃത്വത്തിലുള്ള യുഎന്‍ സംഘം സന്ദര്‍ശിച്ചു.  പ്രളയത്തെ തുടര്‍ന്ന് 2.20 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അലങ്കാര മത്സ്യങ്ങളുടെ ഗവണ്‍മെന്റ് മാര്‍ക്കറ്റിങ് കമ്പനിയാണ് കാവില്‍.
കാവില്‍ ഓഫീസിലെത്തിയ സംഘത്തോട് കാവില്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവത്ത് നാശ – നഷ്ടങ്ങളുടെ കണക്കുകള്‍ വിശദീകരിച്ചു. അതിനുശേഷം സംഘം പാക്കിങ് ഹബ്ബും സന്ദര്‍ശിച്ചു.
പ്രളയത്തില്‍ കാവില്‍ ഫിഷ് ഫാം ഓഫീസ് നശിച്ചു. കൂടാതെ 6 പാക്കിങ് യൂണിറ്റുകള്‍ക്കും കനത്ത നാശ നഷ്ടം സംഭവിച്ചു.ഒരു യൂണിറ്റില്‍ 432 ഗ്ലാസ്സ് ടാങ്കും 100 ഫെറോസിമന്റ് ടാങ്കും ഉണ്ട്. ഫിഷ് ഫാമിന് കീഴിലുള്ള ഹോംസ്റ്റെസ് യൂണിറ്റുകളും പ്രളയത്തില്‍ നശിച്ചു. ഹോംസ്റ്റെഡുകളുടെ പുനരുദ്ധാരണത്തിന് ഏകദേശം 11 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. നിഫാം ട്രെയിനിങ് സെന്ററിന് 34 ലക്ഷം രൂപയുടെ നാശനഷ്ടവും ഉണ്ടായിട്ടുണ്ട്.
യു.എന്‍. ഗവര്‍ണന്‍സ് പ്രതിനിധികളായ റിട്ട.ഐ.എ എസ് ഓഫീസര്‍ മൈക്കിള്‍ വേദ ശിരോമണി, അഡീഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടര്‍ കെ.ദാമോദരന്‍ , ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധി സി.എം. മുരളീധരന്‍, യു.എന്‍. വുമണ്‍ പ്രതിനിധി അര്‍പ്പിത വര്‍ഗ്ഗീസ്, യുനെസ്‌കോ പ്രതിനിധി ഗായ്, മെട്രോ ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ ലാല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. രാവിലെ കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് സംഘം കാവില്‍ സന്ദര്‍ശിക്കാനെത്തിയത്.
ക്യാപ്ഷന്‍: 1.യുഎന്‍ സംഘത്തോട് കാവില്‍ ഫിഷ് ഫാം എം.ഡി ഡോ. ദിനേശ് ചെറുവത്ത് നാശനഷ്ടങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നു
2. യു എന്‍ കാവില്‍ ഫിഷ് ഫാം സന്ദര്‍ശിക്കുന്നു