പറവൂര്‍: പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച ചെമ്മായം പാലം യുഎന്‍ സംഘം സന്ദര്‍ശിച്ചു. ഇരുപത്തിയെട്ട് തൂണുകളുണ്ടായിരുന്ന പാലത്തിന്റെ നാല് തൂണുകള്‍ പ്രളയത്തില്‍ ഒലിച്ചു പോയി. പാലത്തിന്റെ മധ്യഭാഗം മൂന്ന് ഇഞ്ചോളം താഴ്ന്നിട്ടുമുണ്ട്. പറവൂര്‍ എംഎല്‍എ വി.ഡി സതീശന്‍, തഹസില്‍ദാര്‍ എം.എച്ച് ഹരീഷ് എന്നിവര്‍ സംഘത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. ചെമ്മായം പാലത്തോട് ചേര്‍ന്നുള്ള ജെറോം ജോസഫിന്റെ വീട് സംഘം സന്ദര്‍ശിച്ചു. നാല് ദിവസത്തോളം വെള്ളം കെട്ടി നിന്ന ഇവിടെ ഇപ്പോള്‍ ചെളിയും മണലും നിറഞ്ഞു കിടക്കുകയാണ്.