സംസ്ഥാനത്ത് പ്ലസ് വൺ ക്‌ളാസുകൾ ജൂലൈ 5ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് സീറ്റിൽ 2,63,688 ഉം സ്‌പോർട്‌സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ 18,735ഉം അൺ എയ്ഡഡിൽ 11,309ഉം പേർ പ്ലസ് വൺ പ്രവേശനം നേടിക്കഴിഞ്ഞു. മെറിറ്റ് സീറ്റിൽ പ്രവേശന വിവരങ്ങൾ നൽകാനുള്ള 565 പേർ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്. വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടി.സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകൾ അപേക്ഷ സമർപ്പണം ജൂലൈ 8 മുതൽ 12 വരെയാണ്. പ്ലസ് വൺ ക്ളാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ മന്ത്രി വി ശിവൻകുട്ടി മണക്കാട് ഗവണ്മെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നേരിട്ടത്തി വിദ്യാർത്ഥികളെ കാണും. നാളെ രാവിലെ 9.30 നാണ് മന്ത്രി സ്‌കൂൾ സന്ദർശിക്കുക. മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർഥികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല.