ഇന്ത്യയിലെ ആദ്യ എ.ഐ.സി.ടി.ഇ അംഗീകൃത ദ്വിവത്സര എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാം റവന്യു വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ആരംഭിക്കും. CAT – CMAT – KMAT പരീക്ഷകളിൽ നിന്നുള്ള സ്കോറിന്റെയും സ്ഥാപനം നടത്തുന്ന ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ എന്നിവയുടെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ.
കേരള യൂണിവേഴ്സിറ്റി ആണ് കോഴ്സ് അഫിലിയേഷൻ നൽകുന്നത്. അമേരിക്കയിൽ നിന്നുള്ള പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ ആയിരിക്കും ക്ലാസുകൾ നയിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. പഠനം വിജയകരമായി പൂർത്തിയാക്കുന്ന മികച്ച വിദ്യാർഥികൾക്ക് റവന്യൂ വകുപ്പിന്റെ ദുരന്ത നിവാരണ കൺട്രോൾ റൂമുകളിൽ സ്റ്റൈപ്പന്റോടു കൂടിയ ഇന്റേൺഷിപ്പിനു അവസരമുണ്ട്.
ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മാനവവിഭവശേഷി വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സംരംഭം യു.എൻ. ഏജൻസികളിലും അന്താരാഷ്ട്ര എൻ.ജി.ഒ കളിലും പ്രവർത്തിക്കുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: idlm.kerala.gov.in.