പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച ആനക്കുഴിക്കര നീലഞ്ചേരി റോഡിന്റെയും കൾവർട്ടിന്റെയും ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കരുപ്പാൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.
എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പ്രാവർത്തികമാക്കിയത്. ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ അബൂബക്കർ, ഗ്രാമപഞ്ചായത്ത് മെമ്പർ പി.എം ബാബു, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.