ജില്ലയിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ ട്രൈബല്‍ സെറ്റില്‍മെന്റുകളിലെ കുട്ടികള്‍ക്കായി സമാഹരിച്ച പഠനോപകരണങ്ങള്‍ കൈമാറി. അടിമാലി, മാങ്കുളം പഞ്ചായത്തുകളിലെ ആനച്ചാല്‍, കോട്ടപ്പാറ തലമാലി, പെട്ടിമുടി, വെള്ളിയാംപാറക്കുടി എന്നീ ഗോത്രവര്‍ഗ സെറ്റില്‍മെന്റുകളിലെ കുട്ടികള്‍ക്ക് ആവശ്യമായ ഒന്നര ലക്ഷം രൂപയുടെ പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.
പതിനഞ്ച് എന്‍എസ്എസ് യൂണിറ്റുകള്‍ ചേര്‍ന്ന് സമാഹരിച്ച പഠനോപകരണങ്ങള്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജും എന്‍.എസ്.എസ് വോളന്റിയര്‍ ലീഡര്‍മാരായ മുഹമ്മദ് ഇബ്രാഹിം, തേജസ് റ്റി.വി എന്നിവരും ചേര്‍ന്ന് മഹിളാ സമഖ്യ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ബോബി ജോസഫിനു കൈമാറി. വിഎച്ച്എസ്ഇ എന്‍എസ്എസ് ഇടുക്കി ജില്ലാ കോഓഡിനേറ്റര്‍ ഡി.എസ് ജിഷ, ക്ലസ്റ്റര്‍ കോഓഡിനേറ്റര്‍മാരായ വില്‍സന്‍ അഗസ്റ്റിന്‍, പ്രിയ മുഹമ്മദലി, അധ്യാപകന്‍ സന്തോഷ് പ്രഭ എന്നിവര്‍ പങ്കെടുത്തു.