ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന 1) മോഡൽ എഞ്ചിനീയറിംഗ് കോളജ്, എറണാകുളം (0484-2575370, 8547005097) www.mec.ac.in, 2) കോളജ് ഓഫ് എഞ്ചിനീയറിംഗ്, ചെങ്ങന്നൂർ (0479-2454125, 8547005032) www.ceconline.edu, 3) കോളജ് ഓഫ് എഞ്ചിനീയറിംഗ്, ചേർത്തല (0478-2553416, 8547005038) www.cectl.ac.in 4)കോളജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറ (0469-2678983, 8547005034) www.cek.ac.in, എന്നീ അഞ്ച് എഞ്ചിനീയറിംഗ് കോളജുകളിൽ എം.ടെക് കോഴ്‌സുകളിലെ (2023-24) സ്‌പോൺസേഡ് സീറ്റിലെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.orgഎന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ അതാത് കോളജുകളുടെ വെബ്‌സൈറ്റ് വഴി (പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓൺലൈനായി ജൂലൈ 10ന് വൈകിട്ട് 4 വരെ നൽകാം. ഓരോ കോളജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ നൽകണം. ഓൺലൈനായി നൽകിയ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 600/- (എസ്.സി/എസ്.ടിക്ക് 300/-രൂപ) രൂപയുടെ രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി ജൂലൈ 12ന് വൈകുന്നേരം 4 മണിക്ക് മുമ്പ്, പ്രവേശനം ആഗ്രഹിക്കുന്ന കോളജിൽ ലഭിക്കണം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി വെബ്‌സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.