വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന “മോഡൽ ഹോം ഫോർ ഗേൾസിൽ” മാനേജർ, അക്കൗണ്ടന്റ്, മൾട്ടി ടാസ്ക് വർക്കർ, സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേക്കും, എൻട്രി ഹോം ഫോർ ഗേൾസിൽ കുക്ക് തസ്തികയിലേക്കും വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

മാനേജർ തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 15000 രൂപയാണ് വേതനം. അക്കൗണ്ടന്റ് തസ്തികയിലേക്ക് B.Com + Tally, അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 14000 രൂപയാണ് വേതനം. മൾട്ടി ടാസ്ക് വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് ജയിച്ചിരിക്കണം. സമാന തസ്തികയിൽ തൊഴിൽ പരിചയം അഭികാമ്യം. ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. 25 വയസ് പൂർത്തിയാകണം. പ്രതിമാസം 10000 രൂപയാണ് വേതനം.

30 – 45 പ്രായപരിധിയിലുള്ളവർക്ക് എല്ലാ തസ്തികയിലേക്കും മുൻഗണനയുണ്ട്. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂലൈ 14ന് രാവിലെ 10 മണിക്ക് തൃശ്ശൂർ രാമവർമ്മപുരം മോഡൽ ഹോം ഫോർ ഗേൾസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.