കേരള വനം വന്യജീവി വകുപ്പ് സൗത്ത് വയനാട് വനം ഡിവിഷന്‍ വൈത്തിരി സ്റ്റേഷന്റെയും ചെമ്പ്ര പീക്ക് വന സംരക്ഷണ സമിതിയുടെയും വൈത്തിരി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന വനമഹോത്സവത്തിന്റെ ഭാഗമായി സെമിനാര്‍ സംഘടിപ്പിച്ചു. വൈത്തിരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. ‘മനുഷ്യ വന്യജീവി സഹവര്‍ത്തിത്വം വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് വിഷ്ണു ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ ജ്യോതിദാസ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എന്‍.ഒ ദേവസ്യ, കെ.കെ തോമസ്, ഒ. ജിനിഷ, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ.കെ സുന്ദരന്‍, മേപ്പാടി റെയിഞ്ച് ഓഫീസര്‍ ഡി. ഹരിലാല്‍, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ അരവിന്ദാക്ഷന്‍ കണ്ടേത്തുപാറ തുടങ്ങിയവര്‍ സംസാരിച്ചു. വന മഹോത്സവം ജൂലൈ ഏഴിന്‌ സമാപിക്കും.