സെക്രട്ടേറിയറ്റിലെ പൊതുഭരണം, നിയമം, ധനകാര്യം എന്നീ വകുപ്പുകളിലെ ഓഫീസ് അറ്റൻഡന്റ് മുതൽ സ്പെഷ്യൽ സെക്രട്ടറി വരെ (ഡെപ്യൂട്ടേഷനിൽ തുടരുന്നവരുൾപ്പെടെ) ജീവനക്കാരുടെ 2022ലെ വാർഷിക സ്വത്ത് വിവര പട്ടിക ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സമയ പരിധി ജൂലൈ 13 വരെ ദീർഘിപ്പിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ പുറപ്പെടുവിച്ചു. (നം. 675/എസ്.സി.1/2022/പൊഭവ(എസ്.സി).