2022 വർഷത്തെ വാർഷിക സ്വത്ത് വിവര പത്രിക ഫയൽ ചെയ്യാത്ത സംസ്ഥാന സർക്കാർ ജീവനക്കാർ സ്പാർക്ക് സോഫ്റ്റ്‌വെയർ മുഖേന ഓൺലൈനായി ഫയൽ ചെയ്യുന്നതിനുള്ള സമയ പരിധി ജൂലൈ നാലു മുതൽ പത്തു ദിവസത്തേക്കു നീട്ടി സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു. (സർക്കുലർ നം. ഉപ.സി1/26(2)/2023-ഉഭപവ)

1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 37, 39 പ്രകാരം ടൈം ജീവനക്കാരൊഴികെ എല്ലാ സർക്കാർ ജീവനക്കാരും വാർഷിക സ്വത്ത് വിവര പത്രിക യഥാസമയം സമർപ്പിക്കേണ്ടതാണ്. യഥാസമയം സമർപ്പിക്കാതിരിക്കുന്നതു ശിക്ഷണ നടപടികൾക്കു കാരണമാകുമെന്നും അത്തരം ജീവനക്കാരെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവയ്ക്കു പരിഗണിക്കുന്നതല്ലെന്നും വ്യവസ്ഥ ചെയ്തും സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.