കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജൻസിയുടെ തിരുവനന്തപുരത്തുള്ള പ്രോജക്ട് മാനേജ്‌മെന്റ്‌ യൂണിറ്റ് ഓഫീസിൽ ഡയറക്ടർ (ടെക്‌നിക്കൽ), ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ഫിനാൻസ്) എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും, സീനിയർ എൻജിനീയർ, IEC സ്‌പെഷ്യലിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിലും, മലപ്പുറം, കണ്ണൂർ പ്രോജക്ട് മാനേജ്‌മെന്റ്‌ യൂണിറ്റ് ഓഫീസുകളിൽ റീജിയണൽ പ്രോജക്ട് ഡയറക്ടർ, അക്കൗണ്ട്‌സ് ഓഫീസർ എന്നീ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: www.jalanidhi.kerala.gov.in.