വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താത്പര്യപ്പെടുന്ന സംരംഭകർക്ക് മൂന്നു ദിവസത്തെ സംരംഭകത്വ ശിൽപ്പശാല ജൂലൈ 19 മുതൽ 21 വരെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്‌മെന്റ്(KIED) കാമ്പസിൽ സംഘടിപ്പിക്കുന്നു. കയറ്റുമതി ഇറക്കുമതി മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള ശിൽപ്പശാല ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ, കസ്റ്റംസ്, വിവിധ ഇൻഡസ്ട്രി എക്‌സ്‌പെർട്‌സ് തുടങ്ങിയവർ സെഷനുകൾ കൈകാര്യം ചെയ്യും.

കയറ്റുമതി വ്യാപാരത്തിലെ ഡോക്യുമെന്റേഷൻ നടപടിക്രമങ്ങൾ, വിദേശ വ്യാപാരത്തിൽ കസ്റ്റംസിന്റെ പങ്ക്, ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ്, എക്‌സ്‌പോർട്ട് ഫിനാൻസ് ആൻഡ് റിസ്ക് മാനേജെന്റ്, അന്താരാഷ്ട്ര ഷിപ്പിംഗും ലോജിസ്റ്റിക്‌സും, എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടൽ തുടങ്ങിയ ക്ലാസ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം ഉൾപ്പെടെ 2,950 രൂപ ആണ് മൂന്നു ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. തെരെഞ്ഞെടുത്തവർ മാത്രം ഫീസ് അടച്ചാൽ മതി. താത്പര്യമുള്ളവർ ഓൺലൈനായി ജൂലൈ 11 ന് മുമ്പ് www.kied.info മുഖേന അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 2550322/9605542061.