തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ സിവിൽ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻമാരുടെ (ട്രേഡ് ടെക്നീഷ്യൻ) ഒഴിവുകളുണ്ട്. ടി.എച്ച്.എസ്.എൽ.സി/ഐ.ടി.ഐ/കെ.ജി.സി.ഇ ഇൻ സിവിൽ എൻജിനിയറിങ് ആണ് യോഗ്യത. ജൂലൈ 15നു രാവിലെ 10ന് ബാർട്ടൺഹിൽ എൻജിനിയറിങ് കോളജ് സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ഇന്റർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0471-2300484/85.