2023 ലെ ആർക്കിടെക്ചർ റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിനായി വിദ്യാർഥികൾ ഓൺലൈനായി സമർപ്പിച്ച യോഗ്യതാ പരീക്ഷയുടെ മാർക്കും NATA സ്‌കോറും സൂക്ഷ്മപരിശോധനയ്ക്കുശേഷം വിദ്യാർഥികൾക്ക് പരിശോധനയ്ക്കായി www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. വെബ്‌സൈറ്റിലെ ‘KEAM 2023-Candidate Portal’ എന്ന ലിങ്കിലൂടെ ജൂലൈ 7 ന് വൈകീട്ട് മൂന്നു വരെ മാർക്ക്/NATA സ്‌കോർ വിവരങ്ങൾ പരിശോധിക്കാം. അപ്‌ലോഡ്‌ ചെയ്ത മാർക്ക് ലിസ്റ്റുകളിൽ അപാകതകൾ ഉണ്ടായിരുന്നവർ ആവശ്യമായ മാർക്ക് ലിസ്റ്റുകൾ/അപാകത ഇല്ലാത്ത വ്യക്തമായ മാർക്ക് ലിസ്റ്റുകൾ വെബ്‌പേജിലൂടെ നിശ്ചിത സമയത്തിനകം അപ്‌ലോഡ്‌ ചെയ്യണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.