സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ്‌ റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്‌.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആൻഡ് എയര്‍പോര്‍ട്ട്‌ മാനേജ്മെന്റ്‌ (DAM) പ്രോഗ്രാമിലേക്ക്‌ പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത്‌ പ്രവർത്തിക്കുന്ന എസ്‌.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. https://app.srccc.in/register എന്ന ലിങ്കിലൂടെയും അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി : ജൂലൈ 20. കൂടുതൽ വിവരങ്ങൾക്ക് : 0471 2570471, 9846033009 www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്‌.