മഹാത്മാഗാന്ധി സർവ്വകലാശാല മുൻവൈസ് ചാൻസലർ പ്രൊഫ.സാബു തോമസിനെ ട്രിവാൻഡ്രം എൻജിനീയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി (ട്രെസ്റ്റ്) റിസർച്ച് പാർക്കിന്റെ ചെയർമാനായി നിയമിച്ചു ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. TrEST റിസർച്ച് പാർക്കിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചിട്ടുണ്ട്.

നിലവിലെ  ചെയർമാൻ സോമനാഥ് എസ്. വിരമിക്കുന്ന ഒഴിവിലേക്കാണ് പ്രൊഫ.സാബു തോമസിന്റെ  നിയമനം.