തിരുവനന്തപുരം ജില്ലയിലെ ടീച്ചർ ട്രെയിനിങ് ഇൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്.) കോഴ്‌സിന് ഗവൺമെന്റ്/ എയ്ഡഡ് ടി.ടി.ഐ. കളിലെയും സ്വാശ്രയ ടി.ടി.ഐ. കളിലെയും സർക്കാർ മെറിറ്റ് സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിൽ നൽകാം. അപേക്ഷ 20 നകം നൽകണം. പ്രവേശനം സംബന്ധിച്ച വിവരങ്ങൾ www.education.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകരായ വിദ്യാർഥികളെ സഹായിക്കുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ അന്വേഷണ വിഭാഗത്തിൽ ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നുണ്ട്.