2023-25 അധ്യയന വർഷം ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ ഡി.എൽ.എഡ് ജനറൽ കോഴ്‌സുകളിലേക്കും, ഡി.എൽ.എഡ് (ഹിന്ദി, അറബിക്, ഉറുദു, സംസ്‌കൃതം) കോഴ്‌സുകളിലേക്കും ഡിപ്പാർട്ട്‌മെന്റ് ക്വാട്ട മുഖേനയുള്ള പ്രവേശനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക/അധ്യാപകേതര ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ  ഓഫീസുകളിലും www.education.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20 വൈകുന്നേരം അഞ്ച് മണി.