സിനിമാ നിർമാതാവും വ്യവസായിയുമായ ജനറൽ പിക്ചേഴ്സ് രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കലാമൂല്യമുള്ള നിരവധി സിനിമകൾ നിർമ്മിച്ച് മലയാളത്തിൽ പുതിയൊരു ചലച്ചിത്രഭാവുകത്വം ഉണ്ടാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം.
വാണിജ്യ സിനിമകൾക്കല്ലാതെ കലാമൂല്യമുള്ള സിനിമകൾക്ക് പണം മുടക്കാനായി ആളില്ലാത്ത ഘട്ടത്തിൽ ലാഭം നോക്കാതെ ചലച്ചിത്ര മേഖലയുടെ നിലവാരമുയർത്തുന്നതിന് ഇടപെട്ട ശ്രദ്ധേയനായ നിർമ്മാതായിരുന്നു രവിയെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.