ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരം പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നത് സംബന്ധിച്ച് വിദ്യാലയ അധികൃതർക്കുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി വകുപ്പ് മേധാവി സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. സർക്കുലർ www.egrantz.kerala.gov.inwww.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ്/അംഗീകൃത അൺ എയ്ഡഡ്/സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗം വിദ്യാർഥികൾക്കായുള്ള പദ്ധതിയാണ് ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി.