സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനുള്ള പെറ്റീഷൻ (OP No.36/2023) ആയി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. പെറ്റീഷൻ കമ്മീഷന്റെ വെബ്‌സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. ഇതു സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പൊതു തെളിവെടുപ്പ് കമ്മീഷൻ ജൂലൈ 18ന് കമ്മീഷന്റെ തിരുവനന്തപുരത്ത് വെള്ളയമ്പലത്തുള്ള കോർട്ട് ഹാളിൽ രാവിലെ 10.30 മണിക്ക് നടത്തും. പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാം. വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ജൂലൈ 17ന് ഉച്ച 12 മണിക്ക് മുൻപായി, പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിലിൽ അറിയിക്കണം. കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ വഴിയും (kserc@erckerala.org) പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങൾ ജൂലൈ 18ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും.

തപാൽ മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിള്ള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ ലഭ്യമാക്കണം.